ഇനി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഐക്യൂ 13-ൻ്റെ തേരോട്ടം

വൺപ്ലസ് 13R സ്മാർട്ട്ഫോൺ 6000mAh ബാറ്ററിയുമായി ലോഞ്ച് ചെയ്യും

ഇനി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഐക്യൂ 13-ൻ്റെ തേരോട്ടം

Photo Credit: OnePlus

OnePlus 12R హుడ్ కింద స్నాప్‌డ్రాగన్ 8 Gen 2 SoCని కలిగి ఉంది

ముఖ్యాంశాలు
  • 12GB RAM + 256GB സ്റ്റോറേജുമായാണ് വൺപ്ലസ് 13R എത്തുന്നത്
  • 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഈ ഫോണിലുള്ളത്
  • ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് വൺപ്ലസ് 13R സ്മാർട്ട്ഫോണിലുള്ളത്
ప్రకటన

വൺപ്ലസ് 12R സ്മാർട്ട്ഫോണിൻ്റെ ഷെഡ്യൂൾ പിന്തുടർന്ന് പിൻഗാമിയായ വൺപ്ലസ് 13R ഉടനെ തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരിയിൽ തന്നെ ഈ ഫോൺ ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചനകൾ. കമ്പനി ഇതുവരെ ഈ ഫോണിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അതിൻ്റെ സവിശേഷതകളെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ ലീക്കായി പുറത്തു വരുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് 13R സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഉണ്ടാവുക. 50 മെഗാപിക്സലിൻ്റെ പ്രധാന സെൻസറുള്ള ട്രിപ്പാൾ റിയർ ക്യാമറ സംവിധാനവും ഫോണിലുണ്ടാകും. സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസർ ആയിരിക്കും ഈ ഫോണിനു കരുത്തു നൽകുകയെന്നാണ് കരുതേണ്ടത്. അതിനു പുറമെ 6,000mAh കപ്പാസിറ്റിയുള്ള വലിയ ബാറ്ററി ഇതിലുണ്ടാകും എന്ന കിംവദന്തിയുമുണ്ട്. ലോഞ്ചിനെയും ഫീച്ചറുകളേയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൺപ്ലസ് 13R സ്മാർട്ട്ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

സ്റ്റീവ് എച്ച് മക്ഫ്ലൈ (@OnLeaks) എന്ന ടിപ്സ്റ്ററാണ് 91മൊബൈൽസുമായി സഹകരിച്ച്, വൺപ്ലസ് 13R ഫോണിനെക്കുറിച്ചുള്ള സാധ്യമായ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ലീക്കുകൾ പ്രകാരം, 1,264x2,780 പിക്സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയുമായി ഫോൺ വരാം. മുൻഗാമിയായ വൺപ്ലസ് 12R ഫോണിൻ്റെ സ്‌ക്രീനിന് സമാനമായി ഇതിന് 120Hz റീഫ്രഷ് റേറ്റും 450ppi പിക്‌സൽ ഡെൻസിറ്റിയും ഉണ്ടായിരിക്കും.

സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രോസസർ ആയിരിക്കും വൺപ്ലസ് 13R-നു കരുത്തു നൽകുകയെന്നും ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OxygenOS 15.0-ൽ ഈ ഫോൺ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. 12 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജുമായാണ് ഇത് വരുന്നത്.

ആസ്ട്രൽ ട്രയൽ, നെബുല നോയർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ലോഞ്ച് ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ പിന്നീടോ കൂടുതൽ റാമും, സ്റ്റോറേജുമുള്ള വേരിയൻ്റുകൾ, മറ്റു കളർ ഓപ്ഷനുകൾ എന്നിവ വൺപ്ലസ് അവതരിപ്പിച്ചേക്കാം.

വൺപ്ലസ് 13R സ്മാർട്ട്ഫോണിൻ്റെ ക്യാമറ സവിശേഷതകൾ:

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വൺപ്ലസ് 13R വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ക്യാമറയും f/2.0 അപ്പേർച്ചറുള്ള മറ്റൊരു 50 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്നു.

സെൽഫികൾക്കായി f/2.4 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ആയിരിക്കും. 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് ഫോണിൻ്റെ പ്രധാന സവിശേഷത. അടുത്തിടെ പുറത്തിറക്കിയ OnePlus 13-നും സമാനമായ ശേഷിയുള്ള ബാറ്ററിയാണുള്ളത്.

കണക്റ്റിവിറ്റിക്കായി, വൺപ്ലസ് 13R ഫോണിൽ Bluetooth 5.4, NFC, USB Type-C, Wi-Fi 802.11 a/b/g/n/ac/ax/be എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസറും ഇൻഫ്രാറെഡ് (IR) ബ്ലാസ്റ്ററും ഉണ്ടായിരിക്കാം.

വലിപ്പത്തിൻ്റെ കാര്യത്തിൽ, വൺപ്ലസ് 13R, മുൻഗാമിയായ വൺപ്ലസ് 12R-നേക്കാൾ അൽപ്പം ചെറുതും കനം കുറഞ്ഞതുമായിരിക്കും. 161.72 x 75.77 x 8.02mm ആയിരിക്കും ഇതിൻ്റെ വലിപ്പമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Comments

ప్రకటన

ప్రకటన

#తాజా కథనాలు
  1. సరికొత్త Apple స్మార్ట్ వాచ్‌లు వచ్చేశాయ్, ఆరోగ్య లక్షణాలు చెప్పే సెన్సార్లు, 19 నుంచి సేల్స్ ప్రారంభం
  2. కళ్లు చెదిరే మోడల్స్, ధరతో ఐఫోన్ 17 ప్రో, ఐఫోన్ 17 ప్రో మ్యాక్స్
  3. iPhone Air పూర్తిగా eSIM-only మోడల్‌గా వస్తుంది
  4. iPhone 17 లో డ్యూయల్ రియర్ కెమెరా సిస్టమ్ ఉంది
  5. నేపథ్యంలో రాబోయే iPhone 17 సిరీస్పై వరుసగా లీకులు వెలుగులోకి వస్తున్నాయి
  6. iPhone 17 Pro మోడళ్ల రూపకల్పనలో కూడా కీలక మార్పులు జరగనున్నాయి
  7. ఈ ఈవెంట్‌లో ఐఫోన్ 17 లైనప్‌లో నాలుగు కొత్త మోడల్స్ ప్రకటించబడతాయని అంచనా
  8. మార్కెట్‌లోకి సరికొత్త Apple స్మార్ట్ వాచ్‌లు, కళ్లు చెదిరే ఫీచర్లు
  9. ఐఫోన్ 17 సిరీస్ రెడీ టు లాంఛ్.. ఏ ఏ మోడల్స్ వస్తున్నాయంటే?
  10. దయచేసి మీ ఫోన్లను రీస్టార్ట్‌ చేయండి అని ఎయిర్‌టెల్ వినియోగదారులకు సూచించింది
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »