ഇനി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഐക്യൂ 13-ൻ്റെ തേരോട്ടം
സ്റ്റീവ് എച്ച് മക്ഫ്ലൈ (@OnLeaks) എന്ന ടിപ്സ്റ്ററാണ് 91മൊബൈൽസുമായി സഹകരിച്ച്, വൺപ്ലസ് 13R ഫോണിനെക്കുറിച്ചുള്ള സാധ്യമായ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ലീക്കുകൾ പ്രകാരം, 1,264x2,780 പിക്സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയുമായി ഫോൺ വരാം. മുൻഗാമിയായ വൺപ്ലസ് 12R ഫോണിൻ്റെ സ്‌ക്രീനിന് സമാനമായി ഇതിന് 120Hz റീഫ്രഷ് റേറ്റും 450ppi പിക്‌സൽ ഡെൻസിറ്റിയും ഉണ്ടായിരിക്കും. സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രോസസർ ആയിരിക്കും വൺപ്ലസ് 13R-നു കരുത്തു നൽകുകയെന്നും ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OxygenOS 15.0-ൽ ഈ ഫോൺ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. 12 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജുമായാണ് ഇത് വരുന്നത്.